പന്തീരാങ്കാവ് രാഹുൽ വിവാഹ തട്ടിപ്പുവീരൻ..ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം കഴിച്ചതായി തെളിവുകൾ പുറത്ത്…
പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം.ഇയാൾ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായ തെളിവുകൾ പൊലീസിന് ലഭിച്ചു.കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റർ ചെയ്ത പെൺകുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നിരിക്കുന്നത്.
കൂടാതെ രാഹുലുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയതായും സൂചനയുണ്ട് .മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.അതേസമയം പന്തിരങ്കാവ് പോലീസിൽ വിശ്വാസമില്ലെന്നും കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.