പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ സുഹ്യത്തിന് ജാമ്യം….അമ്മയും സഹോദരിയും ചോദ്യം ചെയ്യലിന് ഹാജരായില്ല…..
നവവധു ക്രൂരമായി മർദിക്കപ്പെട്ട കേസിൽ കൂട്ടുപ്രതിയായ രാഹുലിൻ്റെ സുഹൃത്ത് രാജേഷിന് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ രാജേഷിന് ജാമ്യം നൽകിയത്. പൊലീസിന് ജാമ്യം നൽകാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശൻ വാദിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അന്വേഷണ സംഘം ഇന്നും നോട്ടീസ് നല്കിയെങ്കിലും രാഹുലിന്റെ അമ്മയും സഹോദരിയും ചോദ്യം ചെയ്യലിന് ഹാജരായില്ല. പ്രതിരാജ്യം വിട്ടത് പോലീസിന്റെ പിഴവ് കൊണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.



