പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്‌യും….

പന്തീരാങ്കാവ് നവ വധു ക്രൂരമായി മർദിക്കപ്പെട്ട കേസിൽ രാഹുൽൻ്റെ അമ്മയെയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്ന് അഞ്ചു മണിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കേസിലാണ് നോട്ടീസ്. നേരത്തെ പീഡനത്തിന് ഇരയായ നവ വധുവും വധുവിന്റെ ബന്ധുക്കളും രാഹുലിന്റെ കുടുംബാംഗങ്ങൾ സ്ത്രീ ധനം ആവശ്യപ്പെട്ടിരുന്നു എന്ന മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അതിനിടെ രാഹുലിന്റെ അമ്മയും സഹോദരിയും ഒളിവിൽ പോവാൻ ശ്രമിക്കുന്നുവെന്നാരോപണവുമായി നവവധുവിന്റെ സഹോദരൻ രംഗത്തെത്തിയിരുന്നു. രാഹുലിനൊപ്പം രാഹുലിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സഹോദരൻ മുന്നോട്ട് വെച്ചിരുന്നു.
മേ​യ് 12നാ​ണ് പെ​ൺ​കു​ട്ടി​യും ബ​ന്ധു​ക്ക​ളും പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ന്റെ കേ​ബി​ൾ ക​ഴു​ത്തി​ൽ ചു​റ്റി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ഭ​ർ​ത്താ​വ് രാ​ഹു​ലി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​സെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ എസ് സ​രി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഫ​റോ​ക്ക് അ​സി ക​മീ​ഷ​ണ​ർ സ​ജു കെ അ​ബ്ര​ഹാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇപ്പോൾ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്

Related Articles

Back to top button