പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതി ഇന്ത്യയിലെത്തി..വിമാനത്താവളത്തിൽ തടഞ്ഞുവച്ചശേഷം…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ലുക്ക് ഔട്ട് നോട്ടീസുള്ളതിനാല്‍ രാഹുലിനെ ഡല്‍ഹി വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചതിന് ശേഷം വിട്ടയച്ചു.ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.14ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരെ നടപടിയെടുക്കരുതെന്നുമാണ് കോടതി നിർദേശം.ഇതേത്തുടർന്നാണ് രാഹുലിനെ വിട്ടയച്ചത്.
എറണാകുളം വടക്കേക്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ രാഹുലിനെതിരെ വധശ്രമത്തിനടക്കം പന്തീരാങ്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. എന്നാൽ രാഹുലിനെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് പിന്നീട് യുവതി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.



