പന്തീരാങ്കാവ് കേസ്..രാഹുല്‍ നിരപരാധിയെന്ന് മൊഴിമാറ്റി യുവതി..പിന്നാലെ കാണ്മാനില്ലന്ന പരാതിയുമായി കുടുംബം…

പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ പ്രതി ​രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുൽ നിരപരാധിയാണെന്ന് പരാതിക്കാരി പറഞ്ഞു. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചതെന്നും യുവതി.രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നെന്നും യുവതി .വീട്ടുകാരുടെ നിർബന്ധം മൂലമാണ് ആരോപണം ഉന്നയിച്ചതെന്നും യുവതി പറഞ്ഞു.സോഷ്യ മീഡിയയിലൂടെയാണ് യുവതി ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം യുവതിയെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട് .യുവതിയെ കുറിച്ച് ഇന്നലെ മുതൽ വിവരമൊന്നുമില്ല. മെയ് 28 ന് ശേഷം ഒരാഴ്ചയായി ഓഫീസിൽ ചെന്നിട്ടില്ലെന്നും .യുവതി നിലപാട് മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാവാം എന്നും ​സഹോ​ദരൻ പറഞ്ഞു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും കുടുംബം പറയുന്നു. രാഹുലിനെതിരെ താൻ പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് യുവതി വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.

Related Articles

Back to top button