പന്തീരങ്കാവ് ഗാർഹിക പീഡനം..രാഹുൽ ജർമനിയിലേക്ക് കടന്നു..ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു…
നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ഇന്ത്യ വിട്ടതായും ഇയാൾ ജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി. തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.രാഹുൽ പി ഗോപാലിനായി ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട് പൊലീസ്.
അതേസമയം രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോടു നിന്ന് റോഡ് മാർഗം ബംഗളൂരുവിലെത്തിയ ഇയാൾ ഇവിടെ നിന്ന് സിംഗപ്പൂരിലേക്കും അവിടെ നിന്നു ജർമനിയിലേക്കും കടന്നുവെന്നാണ് റിപ്പോർട്ടുകൾ.