പന്തളത്ത് ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച വിദ്യാർത്ഥിക്ക് ഭക്ഷ്യവിഷബാധ..ഹോട്ടൽ പൂട്ടി…

പന്തളത്ത് ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച വിദ്യാർത്ഥിക്ക് ഭക്ഷ്യവിഷബാധ. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിലെ ബി.എ.എം.എസ് ഒന്നാം വർഷ വിദ്യാർത്ഥിയും മഹാരാഷ്ട്ര സ്വദേശിയുമായ പ്രഥമേഷിന് ആണ് ഭക്ഷ്യവിഷബാധയേറ്റത്. പന്തളത്തുള്ള ഫലഖ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി പ്രഥമേഷ് കൂട്ടുകാരോട് പറഞ്ഞിരുന്നു.

ഇതിനെ തുടർ‌ന്ന് നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഫലഖ് ഹോട്ടലിൽ ആഹാരം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി.2021ൽ കാലാവധി തീർന്ന വെള്ളത്തിന്റെ സർട്ടിഫിക്കറ്റ് ആണ് ഇപ്പോഴും ഹോട്ടലിൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിതിനെ തുടർന്ന് ഹോട്ടൽ നോട്ടീസ് നൽകി പൂട്ടിച്ചു.

Related Articles

Back to top button