പത്രം പറയുന്നു തലക്കനമില്ലെന്ന്…. തലയിൽ പക്ഷേ ഹെൽമറ്റുമില്ല…..
ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാന്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്കൂട്ടര്‍ ഓടിച്ചുപോകുന്ന ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷോണ്‍ ജോര്‍ജ് മുന്‍ മന്ത്രിക്കെതിരെ രംഗത്തുവന്നത്. ഹെൽമെറ്റ് എവിടെ സഖാവേ …… Motor vehicle act sec 194(d) …..500₹പെറ്റി അടച്ചേ മതിയാവൂ …… അല്ലെങ്കിൽ ……ശേഷം കോടതിയിൽ എന്നായിരുന്നു ഷോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. പത്രത്തിലെ ഫോട്ടോയുടെ അടിക്കുറിപ്പിൽ മന്ത്രി വണ്ടിയോടിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഫോട്ടോ ശ്രദ്ധിച്ചു നോക്കിയാൽ വാഹനം നീങ്ങുന്നില്ല എന്ന് മനസ്സിലാക്കാൻ കഴിയും. സ്റ്റാൻഡിൽ വെച്ചിരിക്കുന്ന സ്കൂട്ടറിന്റെ ഹാൻഡിൽ വലതു കൈ മാത്രമാണ് പിടിച്ചിട്ടുള്ളത്. ഇടതു കൈ ഹാൻഡിൽ ഇല്ല മാത്രവുമല്ല ഇടതുകാലും താഴെ കുത്തിയിട്ടുണ്ടെന്ന് ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും. സ്കൂട്ടറിൽ ഇരിക്കുന്നതിന് ഹെൽമറ്റ് വെക്കണമെന്ന act sec 194(d) …..500₹പെറ്റിയും എം.എൽ.എയെ ബാധിക്കാത്തതിനാൽ പുതിയ കേസ് ഉണ്ടാവില്ലെന്ന് കരുതാം.