പത്മാവതി അമ്മാവാരി ക്ഷേത്രം സന്ദർശിച്ച് നടി സാമന്ത
ആന്ധ്രാപ്രദേശിലെ ശ്രീ പത്മാവതി അമ്മാവാരി ക്ഷേത്രം സന്ദർശിച്ച് നടി സാമന്ത. ഇന്ന് രാവിലെയാണ് താരം ക്ഷേത്ര ദർശനത്തിനായി എത്തിയത്. അപ്രതീക്ഷിതമായ സാമന്തയുടെ ക്ഷേത്ര ദർശനം ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ താരം ആരാധകരുമായി സംസാരിക്കുകയും അവർക്കൊപ്പം ചിത്രങ്ങൾ പകർത്തുകയും ചെയ്തു.ദി ഫാമിലിമാൻ 2 ന്റെ റിലീസിന്റെ സമയത്താണ് അവസാനമായി സാമന്ത പത്മാവതി ക്ഷേത്രത്തിൽ എത്തിയത്. അന്നും നടി ഏറെ നേരം ആരാധകർക്കൊപ്പം സമയം പങ്കുവച്ച ശേഷമാണ് മടങ്ങിയത്.