പത്തിരിപ്പാലയിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി..കണ്ടെത്തിയത്…

പാലക്കാട് പത്തിരിപ്പാലയിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി.പത്താം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് കണ്ടെത്തിയത്. വയനാട് പുൽപ്പള്ളിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പുലർച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചത്.തുടർന്ന് ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചു.

അയൽവാസികളായ മൂന്ന് പേരും ഇന്നലെ രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയതായിരുന്നു.എന്നാൽ മൂന്ന് പേരെയും സ്കൂളിൽ കാണാതായതോടെ അധ്യാപക‍ർ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ അന്വേഷിച്ച് കണ്ടെത്താനാകാതായതോടെ പൊലീസിൽ വിവരം അറിയിച്ചു. സ്കൂൾ യൂണിഫോമിലാണ് മൂന്ന് പേരും പോയിരുന്നത്.

Related Articles

Back to top button