പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക്..അമിത സന്തോഷത്തിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണു….
പത്താം ക്ലാസ് പരീക്ഷയിൽ മികച്ചവിജയം നേടിയതറിഞ്ഞ് വിദ്യാർഥി കുഴഞ്ഞ് വീണു .പരീക്ഷയിൽ 93.5 ശതമാനം മാർക്കോടെയാണ് വിദ്യാർത്ഥി ജയിച്ചത് . വിജയത്തിൻെറ സന്തോഷം പെട്ടെന്ന് തന്നെ കുട്ടിയുടെ കുടുംബത്തിന് സങ്കടമായി മാറി.ഉത്തർപ്രദേശിലാണ് സംഭവം .മീററ്റ് സ്വദേശിയായ 16കാരൻ അൻഷുൽ കുമാറാണ് പരീക്ഷ ഫലം അറിഞ്ഞതോടെ കുഴഞ്ഞ് വീണത് .
മീററ്റിലെ മോദിപുരം മഹാഋഷി ദയാനന്ത് ഇൻറർ കോളേജിലെ വിദ്യാർഥിയാണ് അൻഷുൽ കുമാർ. അമിത ഉത്കണ്ഠയോടെയാണ് കുട്ടി പരീക്ഷാഫലം കാത്തിരുന്നത്. മികച്ച നേട്ടം തന്നെയാണ് അൻഷുൽ പ്രതീക്ഷിച്ചിരുന്നത്. ഫലം വന്നപ്പോൾ സന്തോഷിച്ചുവെങ്കിലും അതിന് പിന്നാലെ ബോധം കെട്ട് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു .കുട്ടി നിലവിൽ ചികിത്സയിലാണ് .