പത്തനംതിട്ടയിൽ ഒഴുക്കിൽ പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി…
പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.പഴങ്കുളം സ്വദേശി മണിയമ്മാൾ (75) ആണു മരിച്ചത്. പഴങ്കുളത്ത് കനാലിൽ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.അതേസമയം അടൂരിൽ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി. പള്ളിക്കലിൽ ഗോവിന്ദനെ (63)യാണ് കാണാതായത്.ആറ്റിൽ വീണ തേങ്ങാ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെടുക ആയിരുന്നു.