പതിവായി സിസിടിവി ക്യാമറകൾ മോഷണം പോകുന്നു.. കള്ളനെ കണ്ടവർ ഞെട്ടി!!
സുരക്ഷ ഉറപ്പാക്കാനാണ് സാധാരണയായി എല്ലാവരും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ ഈ സിസിടിവി ക്യാമറകൾ തന്നെ മോഷണം പോയാലോ? അത്തരമൊരു സംഭവവമാണ് ഇവിടെയും ഉണ്ടായത്. കന്യാകുമാരിയിലെ ഒരു പ്ലൈവുഡ് കമ്പനിയുടെ ഉടമ, കടയുടെ പരിസരം നിരീക്ഷിക്കാൻ സിസിടിവി സ്ഥാപിച്ചു. എന്നാൽ ഈ സിസിടിവി ക്യാമറകൾ ഓരോന്നായി മോഷണം പോകാൻ ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളനെ കണ്ടെത്തിയത്.
മോഷണം പോയ സിസിടിവി ക്യാമറകളിലൊന്നിൽ കള്ളന്റെ മുഖം പതിഞ്ഞിരുന്നു. കടയിൽ നിന്ന് സിസിടിവി ക്യാമറകൾ മോഷ്ടിക്കുന്നത് ഒരു റിസസ് ഇനത്തിൽപെട്ട ഒരു കുരങ്ങായിരുന്നു.സിഗ്നൽ നഷ്ടപ്പെടുന്നതിന് മുമ്പ് കുരങ്ങിന്റെ മുഖം ക്യാമറയിൽ പതിഞ്ഞിരുന്നു ഇങ്ങനെയാണ് സിസിടിവി കള്ളൻ കുരങ്ങാണെന്ന് കണ്ടെത്തിയത്. ഉടമയ്‌ക്ക് ഇതുവരെ 13 സിസിടിവി ക്യാമറകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.