പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു….പ്രതിക്ക് 65 വര്‍ഷം കഠിന തടവും പിഴയും…
പതിനൊന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 65 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 2,25,000 രൂപ പിഴയും അടക്കണം. റാന്നി സ്വദേശി 40കാരന്‍ സജീവിനാണ് കേസിലെ പ്രതി.
പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 27 മാസം അധിക കഠിന തടവ് അനുഭവിക്കണം. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ആള്‍ പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.