പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി..ഒളിവിലായിരുന്ന പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ…
ആറ്റിങ്ങൽ: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി 13 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. വർക്കല ചെമ്മരുതി തുണ്ടുവിള കുന്നത്തുമല പറങ്കിമാംവിളവീട്ടിൽ പ്രവീണി (35) നെയാണ് 2011ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തത്. നഗരൂർ സ്വദേശിനിയെയാണ് 2011ൽ നിരവധി തവണ പീഡനത്തിനിരയാക്കിയത്. പരാതിയെതുടർന്ന് ആറ്റിങ്ങൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി കുവൈത്തിലേക്ക് രക്ഷപ്പെട്ടു. വിദേശത്തുനിന്ന് ആറുവർഷത്തിനുശേഷം നാട്ടിലെത്തിയ പ്രതി കൊല്ലം പുനലൂരിൽ കുറച്ചുനാൾ താമസിച്ചു. തുടർന്ന് കഴിഞ്ഞവർഷം വർക്കല ഞെക്കാട് എത്തി താമസിച്ചുവരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്