പതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെ…ഇരുപത്തിനാലുകാരനെ….

പോക്‌സോ കേസില്‍ ഇരുപത്തിനാലുകാരനെ കുറ്റവിമുക്തനാക്കി കോടതി. പതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയുള്ളതെന്നു വിലയിരുത്തിയാണ് പ്രതിയെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രഖ്യാപിച്ചത്. താനെ സ്‌പെഷല്‍ പോക്‌സോ കോടതിയാണ് നവി മുംബൈ സ്വദേശിയയായ യുവാവിനെ വെറുതെ വിട്ടുകൊണ്ട് വിധി പറഞ്ഞത്.

അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ഒളിച്ചോടിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തതായി കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിക്കു പതിനേഴു വര്‍ഷവും ആറു മാസവും എന്നാണ് രേഖകളിലുള്ളത്. എന്നാല്‍, പ്രായം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും ഇരുവരും തമ്മിലുള്ളത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നും കോടതി വിലയിരുത്തി. പതിനേഴര വയസാണെങ്കില്‍ തന്നെ പെൺകുട്ടിയ്ക്ക് കാര്യങ്ങള്‍ മനസിലാക്കാവുന്ന പ്രായമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Related Articles

Back to top button