പതിനെട്ടുകാരി പുഴയിൽ ചാടി ജീവനൊടുക്കി….

കണ്ണൂർ തലശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി മരിച്ചു. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെൺകുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവർ കണ്ടിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല.

Related Articles

Back to top button