പതിനാറുകാരനെ മർദിച്ച് ഫോൺ തട്ടിയെടുത്തു..അഞ്ചുപേർ അറസ്റ്റിൽ…
ഉച്ചക്കടയിൽ പതിനാറുകാരനെ ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയും വിലകൂടിയ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ.കോട്ടുകാൽ വേട്ടക്കളം ചാനൽ റോഡ് കരയിൽ അയണിക്കുറ്റിവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് അസൻ എന്ന ആസിഫ്(20), മുഹമ്മദ് ഹുസൈൻ എന്ന ഷാഹിദ്(20), കാട്ടാക്കട മാറനല്ലൂർ കണ്ടല ചിറിക്കോട് തലനിര പുത്തൻവീട്ടിൽ മുഹമ്മദ് ഹാജ 18), ബാലരാമപുരം തലയൽ പുത്രക്കാട് കോളനിയിൽ ഷെഹിൻ(19), ബാലരാമപുരം റസൽപ്പുരം കുഴിവിള കുളത്തിൽ വീട്ടിൽ ധനുഷ്(20) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
വിഴിഞ്ഞം എസ്.ഐ. ജെ.പി. അരുൺകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ചന്ദ്രലേഖ, സീനിയർ സി.പി.ഒ.മാരായ സുജിത്, സാബു, അരുൺ പി.മണി എന്നിവരുൾപ്പെട്ട സംഘമാണ് ഒളിസങ്കേതത്തിൽനിന്നു പ്രതികളെ അറസ്റ്റുചെയ്തത്.