പതാക ഉയർത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി..ഷോക്കേറ്റ് യുവ വൈദികന് ദാരുണാന്ത്യം…

ദേശീയപതാക ഉയർത്തിയ ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു.മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടംസ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ദേശീയപതാക കൊടിമരത്തിൽ കുരുങ്ങിയതിനെ തുടർന്നാണ് കൊടിമരം ഊരിയെടുക്കാൻ ശ്രമിച്ചത്. കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണു.ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

Related Articles

Back to top button