പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങള്‍ നടത്തുന്നത്..ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ വിവാദത്തിനില്ലെന്ന് ഈശ്വര്‍ മാല്‍പെ…

ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണത്തില്‍ പ്രതികരിച്ച് കര്‍ണാടകയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ. ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്നും താന്‍ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാമെന്നും മാല്‍പെ പറഞ്ഞു.താൻ പ്രശസ്തിക്ക് വേണ്ടിയല്ല കാര്യങ്ങൾ ചെയ്തത്. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനം താന്‍ നടത്തുന്ന ആംബുലന്‍സ് സര്‍വീസിനാണ് കൊടുക്കുന്നത്.
പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങള്‍ നടത്തുന്നതെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അര്‍ജുന്റെ കുടുംബം മനാഫിനെതിരെയും മാല്‍പെയ്‌ക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയത്.മൺഫിന്റെയും മൽപേയുടെയും ഇടപെടൽ മൂലം തിരച്ചിൽ രണ്ട് ദിവസം വൈകി.കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവന്നും അര്‍ജുന്റെ കുടുംബം ആരോപിച്ചിരുന്നു.

Related Articles

Back to top button