പണത്തിന്റെ കൊഴുപ്പുകൊണ്ട് അഹങ്കാരം കാണിച്ചാല്‍ കര്‍ശന നടപടി..സഞ്ജു ടെക്കിക്ക് മറുപടിയുമായി ഗണേഷ് കുമാർ….

റീച്ചിന് വേണ്ടി കാറിനുള്ളിൽ ആവേശം മോഡൽ സ്വിമ്മിങ് പൂള്‍ ഒരുക്കി വീഡിയോ പങ്ക് വെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍.’യുട്യൂബിന് റീച്ച് കൂടുന്നതില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍, നിയമ ലംഘനം നടത്തി റീച്ച് കൂട്ടാന്‍ നില്‍ക്കുന്നവരുടെ വീഡിയോ കണ്ട് നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നല്ല പൗരന്‍മാരും മാന്യമാരും. എന്നാല്‍, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഈ യുട്യൂബര്‍ കാണിച്ചിരിക്കുന്നത്. എന്തും കാണിച്ച് ലൈക്കും ഷെയറും വാങ്ങുന്നത് അന്തസ്സിന് ചേർന്ന കാര്യമല്ല. ഉപദേശിച്ചോ ശാസിച്ചോ വിടുന്നത് ആയിരിക്കില്ല നടപടി. ഹൈക്കോടതി പറഞ്ഞത് പോലെ കര്‍ശന നടപടി തന്നെ സ്വീകരിക്കും. അറിവില്ലായ്മ കൊണ്ട് കൊച്ചുകുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്കാണ് ഉപദേശവും ശാസനയുമൊക്കെ വേണ്ടത്. എന്നാല്‍, പ്രായപൂര്‍ത്തിയായിട്ടും പണത്തിന്റെ കൊഴുപ്പുകൊണ്ട് അഹങ്കാരം കാണിച്ചാല്‍ അകത്ത് കിടക്കുമെന്നാണ് എനിക്ക് പറയാനുള്ളതെന്നും’ മന്ത്രി മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button