പട്ടികജാതി-വർഗ ആക്ടിലെ കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി; പുതുതായി 3 തസ്തികകൾ കൂടി…
തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനം. പുതുതായി മൂന്ന് തസ്തികകൾ സൃഷ്ടിക്കും. ഇടമലയാർ മാറാട് കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താൽക്കാലിക കോടതിയിൽ നിന്ന്
തസ്തികകൾ ട്രാൻസ്ഫർ ചെയ്തു കൊണ്ടാണ് കോടതി സ്ഥാപിക്കുക. ഇതിനായി ആറ് തസ്തികകൾ ഇടമലയാർ നിന്നും ഒരെണ്ണം മാറാട് നിന്നുമാണ്.
സ്പെഷ്യൽ ജഡ്‌ജ് (ജില്ലാ ജഡ്‌ജ്) – ഒന്ന്, ബഞ്ച് ക്ലാർക്ക് -ഒന്ന്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് -ഒന്ന് എന്നിങ്ങനെ മൂന്ന് തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.
ശിരസ്തദാർ -ഒന്ന്, യു.ഡി ക്ലാർക്ക്- ഒന്ന്, എൽഡി ടൈപ്പിസ്റ്റ് -ഒന്ന്, ഡഫേദാർ -ഒന്ന്, ഓഫീസ് അറ്റന്‍റന്‍റ് -രണ്ട്, കോര്‍ട്ട് കീപ്പര്‍ -ഒന്ന്,എന്നിങ്ങനെ എഴ് തസ്തികകളാണ് താല്‍ക്കാലിക കോടതികളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യാനും തീരുമാനിച്ചു.