പട്ടാപ്പകല്‍ നടുറോഡില്‍ കവര്‍ച്ച…സ്‌കൂട്ടർ യാത്രക്കാരിയുടെ മാല പൊട്ടിച്ചു….

തിരുവനന്തപുരം: ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരി വശത്തേക്ക് തിരിയാനായി വാഹനം നിര്‍ത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ ആറു പവന്റെ മാല പൊട്ടിച്ചെടുത്തത്.

ഇന്ന് രാവിലെ 11 മണിയോടെ നെയ്യാറ്റിന്‍കര പ്ലാമൂട്ടുകട പുഴുക്കുന്ന് റോഡിലാണ് സംഭവം. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായ ലിജി ദാസിന്റെ മാലയാണ് നടുറോഡില്‍വെച്ച് കവര്‍ന്നത്. ഡ്രൈവിങ് സ്‌കൂളില്‍നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രധാനറോഡില്‍നിന്ന് വശത്തേക്ക് തിരിയാനായി വാഹനം നിര്‍ത്തിയപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയവര്‍ അധ്യാപികയെ ആക്രമിക്കുകയും ബലമായി മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. ബൈക്കിന്റെ പിറകിലിരുന്നയാളാണ് അധ്യാപികയെ ആക്രമിച്ച് മാല കവര്‍ന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊഴിയൂര്‍ പോലീസില്‍ പരാതി നല്‍കി.

Related Articles

Back to top button