പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു..പ്രതി പിടിയിൽ….
കഴക്കൂട്ടത്തിന് സമീപം കരിമണലിൽ പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ .അടുക്കള വശത്ത് കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴ്‌പെടുത്തിയ ശേഷം കഴുത്തിൽ കിടന്ന മാല മോഷ്ടിക്കുകയായിരുന്നു.കരിമണൽ മേലെ മണപ്പുറത്ത് വീട്ടിൽ ലീല (60)യുടെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു സംഭവം. സംഭവത്തിൽ നെടുമങ്ങാട് സ്വദേശി സുനിലിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ജോലിയ്ക്കായി നിരവധി തവണ കരിമണലിൽ എത്തിയ പ്രതി വീടും പ്രദേശവും നിരീക്ഷിച്ച് വരികയായിരുന്നു. മോഷണ ശ്രമത്തിനിടെ വീട്ടമ്മയുടെ കൈക്കും,, കഴുത്തിനും പരിക്കേറ്റു.