പങ്കാളിയെ ലൈംഗിക തൊഴിലിനു പ്രേരിപ്പിച്ചു..മർദ്ദനം..പൂജാരിക്കെതിരെ കേസ്…
പങ്കാളിയെ ലൈംഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ കേസ്.ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .ചെന്നൈ പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്തത്.വേശ്യാവൃത്തിക്ക് വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിലുണ്ട്.
എൻജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി.വിവാഹ വാഗ്ദാനം ചെയ്തതിനെ തുടർന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു .ഇതിനിടെയാണ് യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചത്.കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.