ന്യൂനമർദം…കൊൽക്കത്ത വിമാനത്താവളത്തിൻ്റെ റൺവേയിൽ വെള്ളം കയറി….
കനത്ത മഴയെത്തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയിൽ വെള്ളം കയറി. നഗരത്തിലും സമീപ ജില്ലകളിലും ഇന്ന് തുടർച്ചയായി മഴ പെയ്യുന്നുണ്ട്.
കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകൾ പാതിയോളം വെള്ളത്തിൽ മുങ്ങിയ നിലയിലാണുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്. കൊൽക്കത്ത, ഹൗറ, സോൾട്ടലേക്ക്, ബാരക്ക്പുർ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷം. ഇവിടങ്ങളിൽ ശനിയാഴ്ച മുഴുവൻ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.