നേർച്ച വഞ്ചി കുത്തി തുറന്ന് മോഷണം
തൃക്കുന്നപ്പുഴ: പള്ളിപ്പാട്ട് മുറി ജുമാ മസ്ജിദിൽ സ്ഥാപിച്ചിട്ടുള്ള നേർച്ച വഞ്ചി കുത്തിത്തുറന്ന് മോഷണം. ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ് മോഷണം നടത്തിയത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. പ്രദേശവാസികളായ യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്ന് മോഷ്ടാക്കൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. പണം എത്ര നഷ്ടപ്പെട്ടുവെന്ന് കൃത്യമായി അറിയില്ലെന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് നാസർ മാമൂലയിൽ പറഞ്ഞു.