നേർച്ചക്കിടെ സംഘർഷം… ആഘോഷ കമ്മിറ്റിക്കാർ തമ്മിലടിച്ചു….
പാലക്കാട്: പട്ടാമ്പി നേർച്ച ആഘോഷത്തിനിടെ സംഘർഷം. ഉപആഘോഷ കമ്മിറ്റിക്കാർ ചേരി തിരിഞ്ഞു തമ്മിലടിച്ചു. സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.