നേരിടുന്നത് ക്രൂരമായ സൈബർ ആക്രമണം..ഹണിട്രാപ്പുകാരിയായി ചിത്രീകരിക്കുന്നതായും യുവതി..പിന്നിൽ എം എൽ എ…

കൃഷ്ണൻറെ ചിത്രം വരയ്ക്കുന്നതിനാൽ സൈബർ ആക്രമണം നേരിടുന്നതായി പരാതിയുമായി വ്ളോഗറും ചിത്രകാരിയുമായ യുവതി. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഒരു യുവാവ് തന്നെ ഹണിട്രാപ്പ് തട്ടിപ്പുകാരിയായി ചിത്രികരിക്കുന്നതായുവതി പരാതിയിൽ പറയുന്നു.ഇയാൾക്കെതിരെ നേരത്തെ നൽകിയ പീഡന പരാതി ഒരു യുവ എംഎൽഎ ഇടപെട്ട് അട്ടിമറിച്ചതായും യുവതി ആരോപിച്ചു.കുഞ്ഞിൻ്റെ അസുഖവുമായി ബന്ധപ്പെട്ട് യുവാവിൻ്റെ കോഴിക്കോട് അരക്കിണറിലെ വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പരാതി.

കുടുംബത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഷൻ എന്ന ഓണലൈൻ മീഡിയ അവതാരകനെതിരെയാണ് യുവതി പീഡന പരാതി നൽകിയത് .ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തന്നെ വേട്ടയാടാൻ കൂട്ടുനിൽക്കുന്നുവെന്ന് യുവതി പറഞ്ഞു. തന്നെ സഹായിക്കുന്നവരെ അപമാനിക്കാൻ ശ്രമം നടക്കുന്നതായും യുവതി പറയുന്നു. സൈബർ ആക്രമണം രൂക്ഷമായപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചതായും യുവതി വെളിപ്പെടുത്തി.

Related Articles

Back to top button