നേതാക്കളുണ്ട് കൂട്ടായ പ്രവർത്തനമില്ല…കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ…
തൃശൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. നേതാക്കളുണ്ട് കൂട്ടായ പ്രവർത്തനമില്ല. ഇപ്പോൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പൊതുയോഗങ്ങൾക്ക് ഇവിടുത്തെ നേതാക്കൾ മതിയായിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വേണം. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.