നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം..തൊഴിലാളിയെ പുറത്തെടുത്തു…
തിരുവനന്തപുരം നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ പുറത്തെടു ത്തു.ആലത്തൂർ സ്വദേശി ഷൈലൻ (50) ആണ് മണ്ണിടിഞ്ഞു വീണ് അപകടത്തിൽ പെട്ടത്. സ്വകാര്യ പറമ്പിൽ നിന്ന് മണ്ണിടിച്ചു മാറ്റുമ്പോഴാണ് അപകടം നടന്നത്. മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ നാട്ടുകാരും രംഗത്തെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പൂര്‍ണമായും മണ്ണിനടയിൽ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമവും ഉടൻ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മുകളിലെ മണ്ണ് നീക്കാനായി. ശരീരത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്‍റെ കാലിന്‍റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങി കിടന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവശനിലയിലായ ഷൈലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.