നെയ്യാറിൽ ബോട്ടുകളുടെ പരിശോധന ശക്തമാക്കി…
പാറശ്ശാല: വിഴിഞ്ഞം തുറമുഖ ഓഫിസ് അധികൃതരും പൂവാർ പൊലീസും ചേർന്ന് പൂവാർ കേന്ദ്രീകരിച്ചു നെയ്യാറിൽ ബോട്ടുകളുടെ പരിശോധന ശക്തമാക്കി. ലൈസൻസില്ലാത്ത ബോട്ടുകൾ സർവ്വീസ് നടത്തുന്നുവെന്ന വ്യാപക പരാതി ഉയർന്നിരുന്നു. ബോട്ടപകടങ്ങൾ തുടരാതിരിക്കാനുള്ള സാഹചര്യമൊരുക്കാൻ കൂടിയാണ് പരിശോധന കർശനമാക്കിയത്.