നെടുമൺകാവ് ക്ഷേത്രത്തിൽ പുരാതന നിലവറ… തുറന്നപ്പോൾ കണ്ടെത്തിയത്….
ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ചുറ്റമ്പലം പുതുക്കി പണിയുന്നതിനായി പഴയ ചുറ്റമ്പലം പൊളിക്കുന്നതിനിടെ നിലവറ കണ്ടെത്തി. ഏകദേശം 12 അടിയോളം നീളവും 5 അടി ഉയരവും വരുന്ന നിലവറ ആണു കണ്ടെത്തിയത്.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പഴയ ചുറ്റമ്പലത്തിന്റെ കല്ല് ഇളക്കാൻ തുടങ്ങുമ്പോഴാണ് നിലവറ കണ്ടെത്തുന്നത്. ക്ഷേത്ര ഭാരവാഹികൾ എത്തി നിലവറ തുറന്നപ്പോൾ പുരാതനമായ തൂക്ക് വിളക്ക്, ചെമ്പ്, വാർപ്പ്, പഴയ വിളക്കുകളും പാത്രങ്ങളും എന്നിവ ഉണ്ടായിരുന്നു. നിലവറ കണ്ടെത്തിയ വിവരം അറിഞ്ഞു ധാരാളം ആളുകൾ ക്ഷേത്രത്തിൽ കാണാൻ എത്തി.