നുഴഞ്ഞുകയറ്റ ശ്രമം..ജമ്മുവിൽ രണ്ട് ഭീകരരെ കരസേന വധിച്ചു….
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഉദ്യമത്തിൽ രണ്ട് ഭീകരരെ കര സേന വധിച്ചു. സംഭവം നടന്ന ഉറിയിലെ ഗോഹല്ലൻ മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് അധികൃതർ വെളിപ്പെടുത്തി.ജമ്മുകശ്മീരിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പലപ്പോഴായി ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കഴിഞ്ഞ ജൂൺ 20 ന് ജമ്മുകശ്മീരിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേഖലയിലെ സമീപകാല ഭീകരാക്രമണങ്ങളെ കേന്ദ്ര സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രതികരിച്ചു. ജമ്മുകശ്മീരിന്റെ ശത്രുക്കളെ പാഠം പഠിപ്പിക്കാൻ സർക്കാർ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.