നീറ്റ് വിവാദം..ചോദ്യ പേപ്പർ തലേദിവസം ബന്ധു വഴി കിട്ടിയതായി അറസ്റ്റിലായ കുട്ടി.. 4 വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റില്‍…
നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലുകളില്‍ പുറത്ത് വരുന്നത്. നാല് വിദ്യാർത്ഥികളാണ് ചോദ്യ പേപ്പർ ചോർന്നതായി മൊഴി നൽകിയിരിക്കുന്നത്. ബിഹാർ സ്വദേശികളാണ് വിദ്യാർത്ഥികൾ. പരീക്ഷക്ക് ഒരു ദിവസം മുൻപ് ചോദ്യ പേപ്പർ ചോർന്ന് കിട്ടിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്.മേയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാർഥി പറയുന്നത്.തന്റെ ബന്ധു വഴിയാണ് മേയ് നാലിനു ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർഥി മൊഴിയിൽ പറയുന്നു.
അതേസമയം സംഭവത്തിൽ നാല് വിദ്യാർത്ഥികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.പലര്‍ക്കും അടുത്ത ബന്ധുക്കള്‍ വഴിയാണ് ചോദ്യ പേപ്പറുകള്‍ ലഭിച്ചത്. മൊത്തം 17 പേരെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ മാത്രം അറസ്റ്റ് ചെയ്തു.ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.