നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ച..മുഖ്യ സൂത്രധാരൻ ജാർഖണ്ഡിൽ പിടിയിൽ…
നീറ്റ് യുജി പരീക്ഷ പേപ്പർ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ പിടിയിൽ.മുഖ്യ സൂത്രധാരൻ അമിത് സിങിനെയാണ് ജാർഖണ്ഡിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്.ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരെ നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.