നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു…..
നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റിൽ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇത് എൻടിഎ പാലിച്ചു. അതേസമയം ചോർച്ച കേസിൽ റാഞ്ചിയിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർത്ഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കൽ വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർത്തുന്ന സോൾവർ ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണെന്നാണ് സിബിഐ പറഞ്ഞു.