നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു..മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിൽ…
നീറ്റ് യുജി കൗണ്‍സിലിങ് മാറ്റിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൗണ്‍സിലിങ് നടത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് മുതല്‍ കൗണ്‍സിലിങ് തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
നീറ്റ് യുജി പരീക്ഷയില്‍ കൃത്രിമത്വം നടന്നെന്ന ആരോപണം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ വാദത്തിനിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടും പ്രവേശന നടപടികള്‍ തടയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, സര്‍ക്കാര്‍ തന്നെ കൗണ്‍സലിങ് മാറ്റിവച്ചതായ റിപ്പോര്‍ട്ട് വരുന്നത്.പുതിയ തീയതി പിന്നീട് അറിയിക്കും.