നീറ്റ് പിജി പരീക്ഷ റദ്ദാക്കിയ നടപടി..പ്രതിഷേധവുമായി എബിവിപിയും..വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം…
ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി യും രംഗത്ത്.പരീക്ഷ റദ്ദാക്കിയതിന്റെ യഥാർത്ഥ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ രോക്ഷം സർക്കാർ മനസിലാക്കണമെന്നും എബിവിപി വ്യക്തമാക്കി.
അതേസമയം എസ്എഫ്ഐയും സംഭവത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തി . മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. നെറ്റ്, നീറ്റ് പി ജി പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.