നീറ്റ് പരീക്ഷ..ചോദ്യപേപ്പർ ചോർന്നു..13 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍….

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലുമായി ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാ​​ഗം. സംഭവത്തിൽ 13 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും.7 വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദാംശങ്ങൾ ഉടൻ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നിരുന്നില്ല എന്ന കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ വാദങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ചില ഉദ്യോഗാര്‍ത്ഥികള്‍ 20 മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കി ചോദ്യപേപ്പര്‍ കൈക്കലാക്കിയെന്ന റിപ്പോർട്ടുകളുമുണ്ട്.അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ലഭിച്ച മറുപടി തൃപ്തികരമല്ലാത്തതിനാല്‍ രണ്ടാം ഘട്ടത്തില്‍ വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

Related Articles

Back to top button