നീറ്റ് പരീക്ഷ..ഗ്രേസ് മാർക്ക് ലഭിച്ചവർ വീണ്ടും പരീക്ഷ എഴുതണം..ഇല്ലെങ്കിൽ…
ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് റിപ്പോർട്ട്.എൻടിഎ മുന്നോട്ട് വച്ച പുനഃപരീക്ഷയെന്ന ശുപാർശ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 1563 പേര്‍ക്ക് വീണ്ടും നീറ്റ് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നാണ് എന്‍ടിഎ അറിയിച്ചത്. സമയക്രമം കൃത്യമായി ല ഭിക്കാതിരുന്നവര്‍ക്കാണ് വീണ്ടും പരീക്ഷയ്ക്ക് അവസരം നൽകുന്നത്. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.
ജൂണ്‍ 23ന് പുനഃപരീക്ഷ നടത്തും. 30ന് ഫലം പ്രസിദ്ധീകരിക്കും. കൗണ്‍സിലിംഗ് ജൂലൈ ആറ് മുതല്‍ ആരംഭിക്കുമെന്നും പരീക്ഷ വീണ്ടും എഴുതിയില്ലെങ്കിൽ മാർക്ക് കുറയുമെന്നും എന്‍ടിഎ അറിയിച്ചു. പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഗ്രേസ് മാർക്ക് നൽകിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയും നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കോടതിയിൽ ഇക്കാര്യം തീരുമാനമായത്.