നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ..എൻടിഎക്കും കേന്ദ്രത്തിനും നോട്ടീസ്…

നീറ്റ് പരീക്ഷാ വിവാദത്തിൽ നഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ് . വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രിംകോടതി നിർദേശം നൽകി. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ 0.01 ശതമാനം വീഴ്ച്ച ഉണ്ടായെങ്കില്‍ പോലും നടപടി വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് എൻടിഎക്ക് നിർദേശം നൽകിയിരിക്കുന്നത്. കുട്ടികളുടെ കഠിനധ്വാനത്തെ കാണാതെ പോകരുതെന്നും കോടതി പറഞ്ഞു.

തെറ്റ് അംഗീകരിക്കാൻ എൻടിഎ തയാറാകണമെന്നും ശേഷം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. തിരുത്തൽ നടപടികൾ എൻടിഎയുടെ വിശ്വാസ്യത നിലനിർത്താൻ അനിവാര്യമാണ്. കുട്ടികൾ നൽകുന്ന പരാതികൾ സമയബന്ധിതമായി മുൻവിധി കൂടാതെ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.

Related Articles

Back to top button