നീറ്റ് ചോദ്യപേപ്പർ ചോർച്ച….സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു…13 പ്രതികൾ…

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസില് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. 13 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. നിതീഷ് കുമാറാണ് ഒന്നാം പ്രതി. എഐ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കേസന്വേഷണത്തിൽ ഉപയോ​ഗപ്പെടുത്തിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. കേസിൽ അന്വേഷണം തുടരും, 58 ഇടങ്ങളിൽ പരിശോധന നടത്തി, അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു. ഇതുവരെ 40 പേരെയാണ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാർ പോലീസ് രെജിസ്റ്റർ ചെയ്ത കേസ് മെയ് അഞ്ചിനാണ് സിബിഐ ഏറ്റെടുത്തത്.

Related Articles

Back to top button