നീറ്റ് ചോദ്യപേപ്പർ ചോർച്ച..മുഖ്യപ്രതികളായ രണ്ടുപേർ പിടിയിൽ…

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബിഹാറിലെ പട്നയിൽ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.വ്യാഴാഴ്ച രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി സിബിഐ വിളിച്ചുവരുത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.

മനീഷ് കുമാറാണ് തൻ്റെ കാറിൽ വിദ്യാര്‍ത്ഥികളെ ഒരു ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് ചോര്‍ത്തിയ ചോദ്യപേപ്പറുകള്‍ നല്‍കിയതെന്നാണ് സിബിഐ പറയുന്നത്.അശുതോഷിന്റെ വീട്ടിലാണ് വിദ്യാര്‍ഥികളെ താമസിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button