നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞു വീണു..ഒഴിവായത് വൻ ദുരന്തം…

എറണാകുളം വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയിൽ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു.ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.ഈ സമയം തൊഴിലാളികൾ ആരും ഇല്ലാതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. മുല്ലക്കര വീട്ടിൽ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ഘട്ടംഘട്ടമായി നാല് വർഷമായി വീടുപണി നടക്കുകയായിരുന്നു. ഷിയാസും കുടുംബവും വളപ്പിൽ തന്നെ ഷെഡ് വെച്ചായിരുന്നു താമസിച്ചിരുന്നത്.

Related Articles

Back to top button