നിരാശ ഒഴിയുന്നു…വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കന്നത്…

വാഗമണ്ണിലെ ചില്ലുപാലം (ഗ്ലാസ് ബ്രിഡ്ജ്) കാണാനെത്തുന്ന സഞ്ചാരികൾക്ക് ഇനി നിരാശയോടെ മടങ്ങേണ്ടി വരില്ല. സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഉടൻ തുറക്കും. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാ​ഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ തീരുമാനമായത്. എന്നാൽ പാലത്തിൽ എന്നുമുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button