നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു….

പ്രമുഖ സിനിമാ നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു.തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിര്‍മാണ സംരംഭം. അദ്ദേഹം നിര്‍മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

 ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മീഷണര്‍, ജനാധിപത്യം, എഫ്‌ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്‍, കാശി (തമിഴ്), മിസ്റ്റര്‍ ബ്രഹ്‌മചാരി, ബാലേട്ടന്‍, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, ആര്‍ട്ടിസ്റ്റ് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട ചിത്രങ്ങള്‍.

ഏഴ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. ആ ദിവസം (1982), കുയിലിനെത്തേടി (1983), എങ്ങനെ നീ മറക്കും (1983), മുത്തോടു മുത്ത് (1984), എന്റെ കളിത്തോഴൻ (1984), ആനക്കൊരുമ്മ (1985), പച്ചവെളിച്ചം (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത സിനിമകൾ. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം.

Related Articles

Back to top button