നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി മോട്ടോര്‍ മോഷണകേസിൽ പിടിയിൽ….
വെള്ളറട : ബൈക്ക് മോഷണം, റബ്ബര്‍ ഷീറ്റ് മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതി പൊലീസ് പിടിയിൽ. പൊന്നമ്പി കല്ലുവരമ്പ് പുത്തന്‍വീട്ടില്‍ രാജേഷ് കുമാര്‍ (35) ആണ് പോലീസ് പിടിയിലായത്. വെള്ളറട ജേക്കബ് പുതുവല്‍ പുത്തന്‍വീട്ടില്‍ സത്യരാജിന്റെ കിണറില്‍ സ്ഥാപിച്ചിരുന്ന 19,000 രൂപ വിലയുള്ള മോട്ടോര്‍ കവര്‍ന്ന കേസിലാണ് പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബുക്കുറപ്പ്, എസ് ഐ മാരായ ശശികുമാര്‍, അജിത്ത്കുമാര്‍, സിവില്‍ പോലീസുകാരായ അജി, അജിത്ത്, രാജ് മോഹന്‍ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മോട്ടോര്‍ വെള്ളറയില്‍ തന്നെ ആക്രി കടയില്‍ വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.