നിയമസഭാ സമ്മേളനം..പ്രതിപക്ഷ നേതാവിന്റെ മൈക് ഓഫ് ചെയ്ത് സ്പീക്കർ..വാക്‌പോര്..ഇറങ്ങിപ്പോയി പ്രതിപക്ഷം…
തുടക്കത്തിൽ തന്നെ ബഹളത്തിൽ മുങ്ങി നിയമസഭാ. സഭയിൽ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ് ചെയ്തു.ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.. ഭയമാണ് ഭയമാണ് ഭരണപക്ഷത്തിനെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. സഭയിൽ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയിലും മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം രംഗത്തുവന്നു. പ്രതിഷേധത്തിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിലും പ്രതിഷേധമുയർന്നു. ചോദ്യങ്ങൾ ഉന്നയിച്ചത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലാണെന്നും നക്ഷത്ര ചിഹ്ന ചോദ്യങ്ങൾ ഒഴിവാക്കിയത് ദൗർ ഭാഗ്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.



