നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ആംആദ്മി; കോൺഗ്രസിന് തിരിച്ചടി…

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ആംആദ്മി പാ‍‌‌‌‌‌‌‌‌‌‌‌‌‌‌ർ‌ട്ടി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ. ഇതോടെ ഇന്ത്യ സഖ്യം മത്സരത്തിനുണ്ടാകില്ലെന്ന് വ്യക്തമായി . എഎപി – കോൺഗ്രസ് (ഇന്ത്യ സഖ്യം) പാര്‍ട്ടികൾ പരസ്പരം മത്സരിക്കും. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ഛണ്ഡീ​ഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭ​ഗവന്ത് മാൻ വ്യക്തമാക്കിയത്.

ഇന്ത്യ സഖ്യത്തിന്റെ ഭാ​ഗമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചത്. സംസ്ഥാനത്ത് 10 സീറ്റുകളിൽ ഒൻപതിടത്ത് കോൺഗ്രസും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ചാണ് മത്സരിച്ചിരുന്നത്. നേരത്തെ പത്ത് സീറ്റിലും ജയിച്ച ബിജെപി ഇത്തവണ അഞ്ചിലേക്ക് ചുരുങ്ങി. അവശേഷിക്കുന്ന അഞ്ച് സീറ്റിലും ജയിച്ച കോൺഗ്രസ് സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button